Latest NewsNewsKuwaitGulf

സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്

കുവൈറ്റ് സിറ്റി : വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി വിദേശികളുടെ ചികിത്സ ചെലവ് കുറക്കാന്‍ ആരോഗ്യ മന്ത്രാലയം പഠനം നടത്തുന്നതായാണ് റിപ്പോർട്ട്.

Read Also : കോവിഡ് വാക്സിന്‍ സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്നും വിലക്കും : ലിസ്റ്റ് തയ്യാറാക്കാൻ നടപടികൾ തുടങ്ങി 

ചികിത്സ ചെലവുകളിൽ പത്ത് ശതമാനമെങ്കിലും ചെലവ് ചുരുക്കാനാണ് ആലോചിക്കുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴിലുള്ള ചികിത്സ സേവനങ്ങളെ, വിശേഷിച്ച്‌ ശസ്ത്രക്രിയ അപ്പോയിന്റ്‌മെന്റുകളെ പരിഷ്‌കരണം ബാധിക്കില്ല എന്നും, അതേസമയം നിസ്സാര കേസുകളില്‍ അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനുമാണ് ആലോചിക്കുന്നത്.

ആശുപത്രികളില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നത് കുറയ്ക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുമെന്നും കൂടാതെ ആവശ്യമുള്ളതിനേക്കാള്‍ അധികം മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button