Latest NewsUAENewsInternationalGulf

പ്രൊജക്ട് ഓഫ് 50: അഞ്ചു വർഷത്തിനുള്ളിൽ 10,000 എമിറേറ്റികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യും

ദുബായ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ പരിപാലന മേഖലയിൽ 10,000 എമിറേറ്റികളെ പരിശീലിപ്പിക്കാനും റിക്രൂട്ട് ചെയ്യാനും പദ്ധതിയിട്ട് യുഎഇ. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ആരോഗ്യ മേഖലയിൽ നേരിട്ട ജീവനക്കാരുടെ ക്ഷാമം കണക്കിലെടുത്താണ് നടപടി. പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായാണ് പുതിയ തീരുമാനം. എമിറേറ്റി ടാലന്റ് കോംപറ്റിറ്റിവ്‌നസ് കൗൺസിൽ ജനറൽ സെക്രട്ടറി ഘനം അൽ മസ്രൂയിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സീരിയലിലെ ശിവന്റെ അനുഗ്രഹം വാങ്ങാൻ കാസര്‍കോട് സ്വദേശിനി കുഞ്ഞുമായി മുംബൈയിൽ

എമിറേറ്റികൾ ആരോഗ്യ മേഖലയിൽ ചേരുന്നതിന് വേണ്ടി നിരവധി പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. സ്വകാര്യ മേഖലയിൽ എമിറേറ്റികൾക്കായി 75,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ അദ്ധ്യക്ഷതയിൽ 12 അംഗങ്ങളുള്ള കൗൺസൽ രൂപീകരിച്ചിട്ടുണ്ട്.

നഴ്‌സുമാർ, അക്കൗണ്ടന്റുമാർ, ഫിനാൻഷ്യൽ ഓഡിറ്റർമാർ, അഭിഭാഷകർ, ഫിനാൻഷ്യൽ അനലിസ്റ്റുകൾ, കോഡറുകൾ എന്നിവയുൾപ്പെടെയുള്ള സ്‌പെഷ്യലൈസ്ഡ് മേഖലകളിൽ മെറിറ്റ് പ്രോഗ്രാം ഇൻസെന്റീവുകളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെ പ്രതിമാസം 5000 ദിർഹമാണ് ഇത്തരക്കാർക്ക് ലഭിക്കുക. അടുത്ത അഞ്ചു വർഷത്തേക്കാണ് നടപടി.

Read Also: അൻപത്തിയൊന്നു ദേവതമാരെ ശിൽപങ്ങളിലൂടെ പുനഃസൃഷ്ടിക്കുന്നു : അക്ഷരദേവതാ ശിൽപങ്ങൾ തമിഴ്‌നാട്ടിൽ ഒരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button