KeralaLatest NewsNews

ഗ്രൂപ്പുകള്‍ കോൺഗ്രസ് പാർട്ടിക്ക് ദോഷം ചെയ്യും: പി.ടി തോമസ്

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗരേഖ കെ.പി.സി.സി പ്രസിഡന്റിന് ഉള്‍പ്പെടെ ബാധകമാണ്

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ സംഘടനാ ശരീരത്തിന് ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം താങ്ങാനാവുന്ന സാഹചര്യമല്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എ. ഗ്രൂപ്പ് പാര്‍ട്ടിയേക്കാള്‍ വലുതാകുന്നുവെന്ന് കണ്ടപ്പോഴാണ് ‘എ’ ഗ്രൂപ്പ് വിട്ടത്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.ടി.തോമസ് ഈക്കാര്യം പറഞ്ഞത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നിര്‍ദേശിക്കപ്പെട്ട മാര്‍ഗരേഖ കെ.പി.സി.സി പ്രസിഡന്റിന് ഉള്‍പ്പെടെ ബാധകമാണ്. മാര്‍ഗരേഖ നടപ്പാക്കുക എന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ അജന്‍ഡ കോണ്‍ഗ്രസ് മാത്രമായിരിക്കും തീരുമാനിക്കുക. ജാതി,മത ശക്തികള്‍ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  സാമ്പത്തികമായും കുടുംബപരമായും പ്രശ്നങ്ങളില്ല, അസുഖങ്ങളില്ല: കുഞ്ഞിനെ കൊന്ന് ദമ്പതികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു

അതിനിടെ, സംഘടനാ സംവിധാനത്തിലെ വലിയ മാറ്റങ്ങൾക്കൊപ്പം പാർട്ടിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനായി സെമി കേഡര്‍ ശൈലിയിലേയ്ക്ക് മാറാനൊരുങ്ങുകയാണ് കോൺഗ്രസ്. സിപിഎം മാതൃകയിൽ കോൺഗ്രസിലും റിപ്പോർട്ടിങ് ശൈലി കൊണ്ടുവരും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button