
പാലക്കാട്: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒറ്റപ്പാലത്ത് ഭാരതപ്പുഴയിലെ മായന്നൂര്‍ തടയണയ്ക്ക് സമീപം ഒഴുക്കില്‍പ്പെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. വാണിയങ്കുളം പികെ ദാസ് മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഏഴ് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവര്‍ തടയണക്ക് സമീപമെത്തിയത്. മാത്യുവാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗൗതവും ഒഴുക്കില്‍പ്പെടുകയായിരുന്നു.
Post Your Comments