കരിപ്പൂര്‍: കരിപ്പൂര്‍വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് വിട്ടു കൊടുക്കരുതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സാധാരണക്കാരുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള പണംകൊണ്ട് സ്ഥാപിക്കപ്പെട്ട കരിപ്പൂര്‍ വിമാനത്താവളം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ വിട്ടുകൊടുക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലഭ്യമാവുന്ന വരുമാനത്തിലെ ആദായംകൊണ്ടു മാത്രം വികസിപ്പിക്കാവുന്ന കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിലില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
‘ലാഭകരമായി പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം വില്പന നടത്തുന്നതിലൂടെ കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ലക്ഷക്കണക്കായ പ്രവാസികളുടെ സമ്ബാദ്യത്തിന്റെ പങ്കാണ് കരിപ്പൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാക്കിയതിന് പിന്നിലുള്ളത്’. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
200 കിലോ കഞ്ചാവുമായി അഞ്ചു പേര് അറസ്റ്റില്‍
രാജ്യത്തുള്ള പല വിമാനത്താവളങ്ങളും വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടാതെ ഭീമമായ നഷ്ടം വരുത്തിവെക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ ആദായം ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments