Latest NewsKeralaNews

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ്

കൊ​ണ്ടോ​ട്ടി : ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് വിട്ടു കൊ​ടു​ക്ക​രു​തെ​ന്ന് മു​സ്​​ലിം ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ല്‍.​എ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ജി​ല്ല മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also : ദുബായ് എക്സ്പോ 2020 : സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി 

സാ​ധാ​ര​ണ​ക്കാ​രു​ടെ വി​യ​ര്‍​പ്പി‍‍െന്‍റ ഗ​ന്ധ​മു​ള്ള പ​ണം​കൊ​ണ്ട് സ്ഥാ​പി​ക്ക​പ്പെ​ട്ട ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭം കൊ​യ്യാ​ന്‍ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പറഞ്ഞു . ‘ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​ക്കൊ​ടു​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കാ​യ പ്ര​വാ​സി​ക​ളു​ടെ സമ്പാദ്യത്തിന്റെ പ​ങ്കാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തി​നു പി​ന്നി​ലു​ള്ള​ത്’, അദ്ദേഹം പറഞ്ഞു.

രാ​ജ്യ​ത്തു​ള്ള പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളും വ​ര​വും ചെ​ല​വും ത​മ്മി​ല്‍ പൊ​രു​ത്ത​പ്പെ​ടാ​തെ ഭീ​മ​മാ​യ ന​ഷ്​​ടം വ​രു​ത്തി​വെ​ക്കുമ്പോഴും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ദാ​യം ഉ​ണ്ടാ​ക്കിക്കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ് ക​രി​പ്പൂ​ര്‍. ല​ഭ്യ​മാ​വു​ന്ന വ​രു​മാ​ന​ത്തി​ലെ ആ​ദാ​യം​കൊ​ണ്ടു മാ​ത്രം വി​ക​സി​പ്പി​ക്കാ​വു​ന്ന ഈ ​വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കേ​ണ്ട ഒ​രു ആ​വ​ശ്യ​വും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button