AlappuzhaKeralaNattuvarthaLatest NewsNews

കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ല, ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ല: ജോൺ ഡിറ്റോ

മതേതരത്തം തകർന്നു പോയത് അൾത്താര പ്രസംഗത്തിൽ മാത്രമെന്ന് വിഡിസതീശൻ തുടങ്ങിയ കോൺഗ്രസ്സ് ടീം കണ്ടെത്തി

ആലപ്പുഴ: കേരളത്തിൽ ഒരുകാലത്തും മതസൗഹാർദ്ദം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത സാധനം തകരുന്നത് എങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും വ്യക്തമാക്കി സംവിധായകൻ ജോൺ ഡിറ്റോ. സ്വന്തം വിശ്വാസ സമൂഹത്തിലെ പെൺകുട്ടികളോട് കരുതിയിരിക്കണമെന്ന് ബിഷപ്പ് പറഞ്ഞ വാർത്തയറിഞ്ഞതോടെ പാലാ ബിഷപ്പ് ഹൗസിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് 1200 വാൾവാദികളെത്തി ബിഷപ്പിനെതിരെ അലറി വിളിച്ചതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

മതേതരത്വം തകർന്നു പോയത് ബിഷപ്പിന്റെ അൾത്താര പ്രസംഗത്തിൽ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ടീം കണ്ടെത്തിഎന്നും അദ്ദേഹം പറയുന്നു. കുടുംബ ചരിത്രങ്ങളിൽ ഇല്ലത്തെ നമ്പൂതിരിയും നായരും മാർക്കം കൂടിയിട്ടാണ് തങ്ങളുടെ തലമുറയുണ്ടായതെന്ന് അഭിമാനത്തോടെ പറയുന്ന സവർണ്ണ ക്രിസ്ത്യാനികൾക്ക് സംഘപരിവാർ പാളയം സ്വന്തം വീടുതന്നെയാണെന്നും ജോൺ ഡിറ്റോ പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

യു.പി തെരഞ്ഞെടുപ്പ് 2022ല്‍: അമ്മയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി പ്രിയങ്കഗാന്ധി

അൾത്താരയിൽ
സ്വന്തം വിശ്വാസ സമൂഹത്തിലെ പെൺകുട്ടികളോട് ബിഷപ്പ് ,
ലൗസിന്ദാബാദ്, നാർക്കോട്ടിക് സിന്ദാബാദ് ഇവയെ കരുതിയിരിക്കണമെന്ന് പറഞ്ഞ വാർത്തയറിഞ്ഞതോടെ പാലാ ബിഷപ്പ് ഹൗസിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് 1200 വാൾവാദികളെത്തി.
ബിഷപ്പിനെതിരെ അലറി വിളിച്ചു. മതേതരത്തം തകർന്നു പോയത് അൾത്താര പ്രസംഗത്തിൽ മാത്രമെന്ന് V.D. സതീശൻ തുടങ്ങിയ കോൺഗ്രസ്സ് ടീം കണ്ടെത്തി. ലൗസിന്ദാബാദും നാർക്കോട്ടിക് സിന്ദാബാദും മാത്രമല്ല ഫ്രണ്ട്ഷിപ്പ് സിന്ദാബാദും പോപ്പുലേഷൻ സിന്ദാബാദും റിയൽ എസ്റ്റേറ്റ് സിന്ദാബാദ് തുടങ്ങി പലവിധ മതവൽക്കരണ “സിന്ദാബാദു “കൾ ഇവിടെയുണ്ട്.

കൊടിയ പാമ്പിന്‍ വിഷം അടങ്ങിയ ജാറുകള്‍ ചാക്കിനുള്ളില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍

ഓരോന്നോരോന്നായി സിന്ദാബാദുകൾ ഇനി വെളിവാക്കപ്പെടും. സവർണ്ണ ക്രിസ്ത്യാനികളുടെ കുടുംബ ചരിത്രങ്ങളിൽ ഇല്ലത്തെ നമ്പൂതിരിയും നായരും
മാർക്കം കൂടിയിട്ടാണ് തങ്ങളുടെ തലമുറയുണ്ടായതെന്ന് അഭിമാനത്തോടെ പറയുന്നുണ്ട്.
അപ്പോൾ സവർണ്ണ ക്രിസ്ത്യാനികൾക്ക് സംഘപരിവാർ പാളയം സ്വന്തം വീടുതന്നെയാണ്.
മതസൗഹാർദ്ദമൊന്നും ഒരു കാലത്തും കേരളത്തിലുണ്ടായിട്ടില്ല. ഉണ്ടായിട്ടില്ലാത്ത സാധനം തകരുന്നതെന്ന തെങ്ങനെയെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇരുണ്ടമധ്യകാലഘട്ടത്തിൽ ക്രൈസ്തവസഭ ചെയ്തത് ഇപ്പോൾ
സിന്ദാബാദ് കാർ ചെയ്യുന്നു. ചരിത്രം ചാക്രികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button