തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ് മിഥുന.
സൂരജിന്റെ അപകടമരണത്തില്‍ ദുഃഖിതയായിരുന്ന മിഥുനയെ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സെപ്റ്റംബര്‍ അഞ്ചിന് മുട്ടത്തറ ദേശീയപാതയില്‍ വച്ചുണ്ടായ അപകടത്തിലാണ് മിഥുനയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടാക്കി മടങ്ങുന്നതിനിടെ സൂരജിനെ കാറിടിക്കുകയായിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.
Post Your Comments