CinemaMollywoodLatest NewsKeralaNewsEntertainment

ആളുകളെ സ്‌നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു, ഞങ്ങൾക്ക് മതമില്ല: ബാല പറയുന്നു

രണ്ടാം വിവാഹത്തിന് ശേഷം നടൻ ബാലയ്ക്ക് നേരെയുള്ള സൈബർ ആക്രമണം കൂടി വരുന്നു. ബാലക്ക് പുറമെ ഭാര്യ എലിസബത്തിനെയും മോശമായ രീതിയില്‍ സൈബറിടത്ത് ആക്രമിക്കുന്നുണ്ട്. എലിസബത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നത് മറ്റാരോ പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്ന് ആരോപിച്ച് ബാല തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും മതത്തെ കുറിച്ചുള്ള കമന്റുകളും മെസേജുകളുമാണ് വന്ന് കൊണ്ടിരിക്കുന്നത് എന്നാണ് ബാല പറയുന്നത്. എലിസബത്തോ താനോ മതം മാറുമോ എന്ന മെസേജുകളാണ് വരുന്നതെന്നും തങ്ങൾക്ക് മതമില്ലെന്നുമാണ് ബാല പറയുന്നത്.

ബാലയുടെ വാക്കുകൾ:

‘എലിസബത്ത് ഡോക്ടറാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു കുഞ്ഞിന് വേണ്ടിയൊരു ഓപ്പറേഷന്‍ ഉണ്ട്. ഞങ്ങളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍ നിന്ന് ഒരു പത്ത് രൂപ എടുത്ത് ആ ഓപ്പറേഷന് കൊടുക്ക്. എന്നെ മോശം പറഞ്ഞോ. പക്ഷെ ഈ കൊവിഡ് സമയത്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ? നാല് പേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷെ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമെ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്‌നേഹിക്കാന്‍ മാത്രമെ ഞങ്ങള്‍ക്ക് അറിയുള്ളു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button