ഹോങ്കോങ് : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായ ചൈവയ്ക്ക് വീണ്ടും യുഎസിന്റെ മുന്നറിയിപ്പ്. തായ്വാനോടും തങ്ങളോടുമുള്ള ചൈനയുടെ ഭീഷണി വിലപോവില്ലെന്ന് യുഎസ് വ്യക്തമാക്കി. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ കപ്പല്‍ യുഎസ്എസ് ഹാല്‍സീ ഞായറാഴ്ച തയ്വാന്‍ കടലിടുക്കിലൂടെ സഞ്ചരിച്ചപ്പോള്‍ അമേരിക്ക വ്യക്തമാക്കിയത് തങ്ങള്‍ തയ്വാനൊപ്പംതന്നെ എന്നാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാംവട്ടമാണ് ചൈനയുടെ മുഖത്തടിക്കുംപോലെ ഹാല്‍സീ തയ്വാന്‍ കടലിടുക്കിലെത്തിയത്. തയ്വാന്റെ പേരിലുള്ള ചൈനയുടെ വിരട്ടലുകള്‍ക്കു പുല്ലുവിലയാണ് തങ്ങള്‍ കൊടുക്കുന്നതെന്നും വേണ്ടിവന്നാല്‍ ബലപ്രയോഗത്തിനു മടിയില്ലെന്നും ഇതിലൂടെ യുഎസ് വ്യക്തമാക്കുന്നു
Read Also : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ വന്‍ അഗ്നിബാധയെന്ന് റിപ്പോർട്ട്
അതേസമയം, യുഎസ് നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം തായ്ലന്‍ഡില്‍ ഞായറാഴ്ച ഇറങ്ങിയെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് യുഎസ് നേവിയുടെ പബ്ലിക് അഫയേഴ്‌സ് ഓഫിസര്‍ കമാന്‍ഡര്‍ കമാന്‍ഡര്‍ റീന്‍ മോംസെന്‍ വ്യക്തമാക്കി. പക്ഷേ, ഓഗസ്റ്റ് 18 ന് ഒരു യുഎസ് വിമാനം തയ്വാനില്‍ ഇറങ്ങിയിരുന്നുവെന്ന ആരോപണത്തോടു പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. എന്നാല്‍ യുഎസ് നാവികസേനാ വിമാനം തയ്വാനിലിറങ്ങിയതും തങ്ങളോടുള്ള വെല്ലുവിളിയായാണ് ചൈന കണക്കാക്കുന്നത്.
Post Your Comments