ഐക്യരാഷ്ട്രസഭ : ഐ.എസ് ലോകത്തിന് നാശം വിതയ്ക്കുന്ന ഭീകരസംഘടനയെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ. ചൈനയ്ക്കും പാകിസ്ഥാനും ഒപ്പം ആഗോള ഭീകര സംഘടനകളില്‍ നിന്നുമുളള ഭീഷണികളും രാജ്യത്തിനുണ്ടെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. പശ്ചിമേഷ്യയില്‍ വളരെയധികം ശക്തിയുളള ഐ.എസ് ഒരു സാധാരണ ഭീകര സംഘടനയല്ലെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒരു ആഗോള സിന്‍ഡിക്കേറ്റായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എനിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആര്‍.രവീന്ദ്ര അഭിപ്രായപ്പെട്ടു.
‘ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനതയിലുളള പ്രദേശങ്ങളില്‍ ഐ.എസ് ആസൂത്രിതമായി വംശഹത്യയും ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും അടിമത്തവും നടപ്പാക്കിയെന്ന് ആര്‍.രവീന്ദ്ര അറിയിച്ചു. അതിനാല്‍തന്നെ അവരെ വെറുമൊരു ഭീകരസംഘടനയായി കാണാന്‍ സാധിക്കില്ല. നമ്മുടെ അയല്‍രാജ്യങ്ങളിലുമുളള ഒരു ആഗോള സിന്‍ഡിക്കേറ്റാണ് അവര്‍.’ ഇന്ത്യ അറിയിച്ചു.
Post Your Comments