Latest NewsNewsIndia

നിർത്തിയിട്ട വാനിൽ പീഡനത്തിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി

രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് രാജവാടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

മുംബൈ: സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട വാനിനുള്ളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയിലായിരുന്ന യുവതിയുടെ ജീവന്‍ രക്ഷിക്കാനുള്ള അധികൃതരുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് രാജവാടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ഇവരുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി ഇറക്കിയതായി പോലീസ് പറഞ്ഞു.

സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി തയ്യാറാവണം: എബിവിപി

റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോയ്ക്കുള്ളിലാണ് യുവതി അതിക്രൂര പീഡനം നേരിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button