Latest NewsNewsIndia

തമിഴ്നാട്ടില്‍ മലയാളി ഐടി ജീവനക്കാര്‍ മുങ്ങി മരിച്ചു

ഈറോഡ്: തമിഴ്നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു (23), മലപ്പുറം പൊന്നാനി സ്വദേശി യദു (24) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. കാരണം പാളയം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. എന്നാല്‍ നദിയിലെ ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നു. കാവേരി നദിയിലെ മീന്‍പിടിത്തക്കാരാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button