റമല്ല: ഇസ്രായേൽ ജയിലില്‍ നിന്നും രക്ഷപെട്ട പലസ്തീന് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരും ഇസ്രായേൽ സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ 174 പലസ്തീനികള്‍ക്ക് പരിക്കേറ്റു.
ഇസ്രായേൽ സൈനീകര്‍ പ്രയോഗിച്ച റബര്‍ ബുള്ളറ്റുകൊണ്ടാണ് 25 പേര്‍ക്ക് പരിക്കേറ്റതെന്ന് പലസ്തീന് റെഡ് ക്രെസന്റ് സൊസൈറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരു ആംബുലന്‍സ് ഡ്രൈവറും ഫോട്ടോ ജേണലിസ്റ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിന്‍ഹുവ വാര്‍ത്ത ഏജസി റിപോര്‍ട്ട് ചെയ്തു.
ബിത, ഹുവര, ബിത് ദജന് തുടങ്ങിയ സ്ഥലങ്ങളിലും ഇസ്രയേലിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ‘കോപത്തിന് ഒരു ദിനം’ എന്ന് പേരിട്ട പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് പലസ്തീനികളാണ് പങ്കെടുത്തത്. ഇസ്രായേൽ ജയിലില്‍ നിന്നും തുരങ്കമുണ്ടാക്കിയാണ് ആറ് പലസ്തീനികള്‍ രക്ഷപ്പെട്ടത്. ഒരു ഭീകരവാദി ഉൾപ്പെടെയുള്ള കൊടും കുറ്റവാളികളാണ് രക്ഷപെട്ടതെന്നാണ് റിപ്പോർട്ട്.
Post Your Comments