ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിന് നേരെ ഇറാഖിലെ ഗോലാല്‍ കുന്നില്‍ നിന്നും ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഇറാഖി സായുധസംഘടനയാണ് ആക്രമണം നടത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയാണ് ഇറാന്റേത് എന്ന് ഗാലന് കുന്നിലെ ആക്രമണവും തെളിയിക്കുന്നുണ്ട്.
Read Also: സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്
ഗാസയിലും ലെബനോനിലും ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നുണ്ട്. ഇന്ന് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ലെബനനിലെ ബെയ്റൂത്തില്‍ ഇന്നലെയും ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് കനത്ത വ്യോമാക്രമണം നടന്നു. ഇതിനിടെയാണ് ഇസ്രയേല്‍ – സിറിയ അതിര്‍ത്തിയിലെ ഗോലാന്‍ കുന്നുകളില്‍ നിന്ന് ഇറാഖി സായുധ സംഘം ആക്രമണം നടത്തിയത്. ഇതില്‍ 24 പേര്‍ക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
Post Your Comments