
തലശേരി: കോവിഡ് രോഗമുക്തി നേടിയതിനെ തുടർന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ ആശുപത്രി വിട്ടു. പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ വെള്ളിയാഴ്‌ച്ച വൈകുന്നേരം ആശുപത്രി വിട്ട് തലശേരി പാട്യത്തുള്ള വീട്ടിലേക്ക് മടങ്ങിയെത്തി. തനിക്ക് അതിവേഗം രോഗമുക്തിക്ക് ഇടയായത് പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണെന്നും അതിന് മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യ വകുപ്പിനോടും നന്ദി പറയുന്നതെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പ്രിയപ്പെട്ടവരേ…കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 4 നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ടത്. അല്പസമയം മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ്ജ് ചെയ്തു. അതിവേഗം രോഗമുക്തിക്ക് ഇടയായത് നിയോഗിച്ച പ്രത്യേക മെഡിക്കല്‍ ടീമിന്റെ ഇടപെടലിന്റെ ഫലമായാണ്. പരിയാരത്തെ ഡോക്ടര്‍മാര്‍,മറ്റ് ജീവനക്കാര്‍ എന്നിവരുടെയെല്ലാം മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിച്ചതുകൊണ്ടാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായിയോടും ആരോഗ്യവകുപ്പ് അധികൃതരോടും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തുന്നു. അതിവേഗം രോഗമുക്തിക്കായി താല്പര്യപ്പെട്ട് സന്ദേശങ്ങളയക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയെന്നും ജയരാജന്‍.
Post Your Comments