
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പുതിയ താലിബാൻ സർക്കാരിന് പൂർണപിന്തുണയുമായി അഫ്ഗാൻ യുവതികൾ രംഗത്ത്. രാജ്യത്ത് നിന്നും ഓടിപ്പോയിട്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അഫ്‌ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധിയായി കാണുന്നില്ലെന്ന് അഫ്ഗാൻ യുവതികൾ വ്യക്തമാക്കുന്നു. കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നടത്തിയ താലിബാൻ അനുകൂല പ്രതിഷേധ പരിപാടിയിലാണ് അഫ്ഗാൻ യുവതികൾ തങ്ങളുടെ നിലപാട് അറിയിച്ചത്.
മുഖം മൂടിക്കെട്ടിയ അഫ്ഗാൻ സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നിരനിരയായി ഇരിക്കുന്നതിന്റെയും താലിബാൻ സർക്കാരിന് പിന്തുണ നൽകി റാലി നടത്തിയതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് നിരവധി അഫ്ഗാൻ സ്ത്രീകളാണ് വിദ്യാഭ്യാസത്തിനായി ബുർഖ ധരിച്ച് യൂണിവേഴ്സിറ്റിയിൽ ഹാജരായത്.
Also Read:‘മുസ്ലിം എന്ന സർട്ടിഫിക്കറ്റ് റദ്ദാക്കും’: വിനായക ചതുർത്ഥി ആഘോഷിച്ച സെയ്ഫ് അലിഖാന് നേരെ സൈബർ ആക്രമണം
തല മുതൽ കാൽ വരെ മൂടിയ വസ്ത്രം ധരിച്ച് യൂണിവേഴ്സിറ്റിയിൽ എത്തിയ യുവതികൾ താലിബാൻ പതാകകൾ ഉയർത്തി. യൂണിവേഴ്സിറ്റിയിൽ എത്തിയ സ്ത്രീകളിൽ ഭൂരിഭാഗം പേരും കണ്ണുകൾ പോലും കാണാത്ത തരത്തിലായിരുന്നു ബുർഖയും കറുത്ത നിഖാബുകളും ധരിച്ചിരുന്നു. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. തലസ്ഥാനമായ കാബൂളിലെ ഷഹീദ് റബ്ബാനി വിദ്യാഭ്യാസ സർവകലാശാലയിൽ നടത്തിയ പ്രസംഗങ്ങൾക്ക് പിന്നാലെയാണ് യുവതികൾ താലിബാൻ അനുകൂല റാലി നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിലുടനീളം താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വനിതാ പ്രാസംഗികർ വിമർശിച്ചു. പ്രതിഷേധം സംഘടിപ്പിച്ചത് സ്ത്രീകളാണെന്നും പ്രദർശിപ്പിക്കാൻ അനുമതി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശകാര്യ ഡയറക്ടർ ദൗദ് ഹഖാനി പറഞ്ഞു.
Post Your Comments