കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാലാ രൂപതക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും നടത്തിയ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളെ ഇറക്കുമതി ചെയ്തവരാണ് പ്രതിഷേധവുമായി പാലയില്‍ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്രിസ്ത്യന്‍ സംഘടന നടത്തിയ പ്രതിഷേധ പരിപായിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തിയ ബിഷപ്പിനെതിരെ ഭീഷണി മുഴക്കുന്നവര്‍ ഈ പണി ഇവിടെ വച്ച് നിര്‍ത്തണമെന്ന് പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. ഞങ്ങള്‍ അറേബ്യയില്‍ നിന്ന് വന്നവരല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിഹാദികള്‍ ഇത് തുടരാനാണ് ഭാവമെങ്കില്‍ ഹിന്ദു സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുറവിലങ്ങാട് പള്ളിയില്‍ നടന്ന ആരാധനയ്ക്കിടെയാണ് കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും യുവതലമുറയെ വഴിതെറ്റിച്ച് മയക്കു മരുന്നിനടിമയാക്കാന്‍ ചില ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്ന് ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
Post Your Comments