
മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാം ക്രിക്കറ്റ് ഉപേക്ഷിച്ചതിന്റെ നിരാശയിലാണ് ആരാധകർ. ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്നലത്തെ പരിശീലനം ഒഴിവാക്കിയെങ്കിലും ടെസ്റ്റ് നടക്കുമെന്ന് തന്നെയാണ് കരുതപ്പെട്ടത്. എന്നാൽ തൽക്കാലം മത്സര ഉപേക്ഷിക്കാൻ ഇരു ക്രിക്കറ്റ് ബോർഡുകളും തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾക്ക് കൂടി കോവിഡ് ബാധിച്ചതിന് പിന്നാലെ തിരക്കിട്ട ചർച്ചകളാണ് ബിസിസിഐയും ഇസിബിയും നടത്തിയത്. ഇന്ത്യൻ താരങ്ങളെയെല്ലാം ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കി. കളിക്കാരെല്ലാം കോവിഡ് നെഗറ്റീവ് ആയതോടെ ടെസ്റ്റ് നടക്കാനുള്ള സാധ്യത തെളിഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിലെ ഒരു സീനിയർ താരം കളത്തിലിറക്കാൻ വിമുഖത കാട്ടി. ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുമെന്നും താരം വാദിച്ചു.
Read Also:- മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാൻ ഇലക്കറികള്‍
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ടോം ഹാരിസൺ ഇടഞ്ഞു നിന്ന ഇന്ത്യൻ താരത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ മുതിർന്ന താരത്തിന്റെ വാദങ്ങൾ ഇന്ത്യൻ ടീമിലെ മറ്റുള്ളവരും അംഗീകരിക്കുകയായിരുന്നത്രെ. ഈ സാഹചര്യത്തിൽ ടെസ്റ്റ് ഉപേക്ഷിക്കാൻ ബിസിസിഐയും ഇസിബിയും ധാരണയിൽ എത്തുകയായിരുന്നു.
Post Your Comments