അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത വര്ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കെയാണ് രാജി. രാജി പ്രഖ്യാപിച്ച ശേഷം ഗവണറെ കണ്ട് രാജിക്കത്ത് കൈമാറി.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തിമായിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments