Latest NewsUAENewsInternationalGulf

ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടർ ഫോഴ്‌സിൽ വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചുമതലയേറ്റു

ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്.

Read Also: ‘ഒരഅമ്പലത്തിന്റെയോ കുരിശടിയുടെയോ മുന്നിൽ നിന്ന് കൈകൊടുത്താൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം വരും,അതോർത്താൽ നിങ്ങൾക്ക് നല്ലത്’

ദുബായ് പോലീസ് അക്കാദമിയുടെ 36-ാമത് ബാച്ചിലെ 31 മുതിർന്ന വനിതാ കേഡറ്റുകളാണ് ഫസ്റ്റ് റെസ്‌പോണ്ടർ ഫോഴ്‌സിൽ ചുമതലയേറ്റത്. ഷാർപ് ഷൂട്ടിങ്ങ് ഉൾപ്പെടെയുള്ളവയിൽ വിദഗ്ധ പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുക, അപകടകരമായി ഓടിക്കുന്ന വാഹനങ്ങൾ നിർത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്ന് എതിരാളികളെ വെടിവെക്കുക തുടങ്ങിയവയിലും വനിതാ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. അപകടമുണ്ടാകുന്ന സന്ദർഭങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകാനും സംഘത്തിന് പരിശീലനം നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: തീവ്ര വർഗീയതയ്ക്കെതിരെ ജാഗ്രത വേണം, സിലബസിന്‍റെ കാര്യത്തിൽ കണ്ണൂർ സർവകലാശാലക്ക്‌ തെറ്റുപറ്റിയെന്ന് എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button