AlappuzhaKannurLatest NewsKeralaNattuvarthaNews

തീവ്ര വർഗീയതയ്ക്കെതിരെ ജാഗ്രത വേണം, സിലബസിന്‍റെ കാര്യത്തിൽ കണ്ണൂർ സർവകലാശാലക്ക്‌ തെറ്റുപറ്റിയെന്ന് എ വിജയരാഘവൻ

നാം മതനിരപേക്ഷതക്കുവേണ്ടിയാണ്‌ നിലകൊള്ളേണ്ടത്‌

ആലപ്പുഴ: സിലബസിന്‍റെ കാര്യത്തിൽ കണ്ണൂർ സർവകലാശാലക്ക്‌ പ്രത്യക്ഷത്തിൽ തെറ്റുപറ്റിയെന്നും അത്‌ തിരുത്തുകയാണ്‌ വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തീവ്ര വർഗീയത ശക്തിപ്പെടുന്നതിന്‌ എതിരായ ജാഗ്രത എല്ലായിടത്തും വേണമെന്നും ഒരിടത്തും കുറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവ സർക്കാർ തീരുമാനമനുസരിച്ച്‌ പ്രവർത്തിക്കുന്നവയല്ലെന്നും വിജയരാഘവൻ വ്യക്​തമാക്കി. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു.

‘ദേശീയ സ്വാതന്ത്ര്യ സമരത്തിലും അനന്തര ചരിത്രത്തിലും മതനിരപേക്ഷതയ്‌ക്കു സമാന്തരമായി വർഗീയ സമീപനത്തിന്‍റെ ധാരയുമുണ്ടായിട്ടുണ്ട്‌. നാം മതനിരപേക്ഷതക്കുവേണ്ടിയാണ്‌ നിലകൊള്ളേണ്ടത്‌. തീവ്ര വർഗീയത ശക്തിപ്പെടുന്നതിന്‌ എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാൻ പാടില്ല’. വിജയരാഘവൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button