ദുബായ്: ട്രാം, മെട്രോ ട്രെയിനുകൾ തുടർച്ചയായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂളുകളിലും കോളേജുകളിലും പോകാനായി മെട്രോ, ട്രാം സർവ്വീസുകൾ ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ് സമ്മാനമായി ലഭിച്ചത്. പുതിയ അദ്ധ്യയന വർഷത്തിന് തുടക്കം കുറിച്ച സാഹചര്യത്തിലാണ് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇത്തരമൊരു നടപടി ആവിഷ്ക്കരിച്ചത്.
Read Also: പാർക്കിങ് നിരക്കുകൾ കുറച്ച് കൊച്ചി മെട്രോ: പുതിയനിരക്ക് പുറത്ത് വന്നു
മുഹമ്മദ് അഹമ്മദ്, മുഹമ്മദ് റാസ, അഹമ്മദ്, അമാത്തുല്ല സാസ എന്നീ വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പുകൾ സമ്മാനമായി ലഭിച്ചത്. സമ്മാനം ലഭിച്ചുവെന്ന വാർത്ത വിശ്വസിക്കാനായില്ലെന്നും ആദ്യം തട്ടിപ്പാണെന്നാണ് കരുതിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇ മെയിലിലൂടെയാണ് സമ്മാനം ലഭിച്ച വിവരം ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
യുവജനങ്ങളെയും വിദ്യാർത്ഥികളെയും പോലുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ മെട്രോ, ട്രാം, ബസുകൾ, സമുദ്രഗതാഗത മാർഗങ്ങൾ എന്നിവയിലൂടെ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് നൽകാൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്കും താമസക്കാർക്കും നീല നോൾ കാർഡുകൾക്ക് 50 ശതമാനം കിഴിവ് ആർടിഎ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാരായ എമിറേറ്റകൾക്കും എമിറേറ്റിലെ താമസക്കാർക്കും ഈ കാർഡ് സൗജന്യമായാണ് നൽകുന്നത്.
Post Your Comments