മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ നിന്ന് ഇന്ത്യ പിന്മാറിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അതൃപ്തിയറിയിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. എന്നാൽ 2008ൽ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോൾ ഇംഗ്ലണ്ട് ചെയ്തത് ആരും മറന്നു പോകരുത് എന്ന് ഓർമിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ.
‘2008ൽ മുംബൈ ഭീകരാക്രമണ സമയത്ത് ഇംഗ്ലണ്ട് ചെയ്തത് എന്താണെന്ന് നോക്കുക. പരമ്പര പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ അവർ ഇന്ത്യയിൽ അന്ന് വേണ്ടത്ര സുരക്ഷയില്ലെന്നും മടങ്ങിവരില്ലെന്നുമാണ് പറഞ്ഞത്. നിലവിൽ അഞ്ചാം ടെസ്റ്റിന് പുതിയൊരു തീയതി കണ്ടെത്തുക എന്നതാണ് ഈ സമയത്തെ ശരിയായ തീരുമാനം’ ഗവാസ്ക്കർ പറഞ്ഞു.
Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം
2008ൽ ഇംഗ്ലണ്ട് ഇന്ത്യൻ പരമ്പര നടത്തുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണം ഉണ്ടായത്. ഇതേ തുടർന്ന് രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതാണ് സുനിൽ ഗവാസ്‌കർ ഈ അവസരത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Post Your Comments