
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയേയും ചെൽസി ആസ്റ്റൺ വില്ലയെയും ആർസനൽ നോർവിച്ച് സിറ്റിയെയും ലിവർപൂൾ ലീഡ്സ് യുണൈറ്റഡിനെയും നേരിടും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം. തങ്ങളുടെ തട്ടകമായ ഓൾഡ് ട്രാഫഡിൽ ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലാണ് 12 വർഷങ്ങൾക്കിപ്പുറം ക്രിസ്റ്റ്യാനോ ചുവന്ന കുപ്പായത്തിൽ വീണ്ടും ഇറങ്ങുക.
രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ന്യൂകാസിലിനെതിരെ സൂപ്പർ താരത്തിനെയും കളത്തിലിറക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾഷ്യർ നേരത്തെ തന്നെ സൂചന നൽകിയിരുന്നു. തീർച്ചയായും ഏതെങ്കിലും സമയത്ത് അദ്ദേഹം കളത്തിലിറങ്ങുമെന്ന് വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഒലെ സോൾഷ്യർ പറഞ്ഞത്.
പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ ടോട്ടനം ക്രിസ്റ്റൽ പാലസിനെയും എവർട്ടൺ ബെർലിയെയും വാട്ട്ഫോർഡ് വേൾവ്സിനെയും നേരിടും. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ടോട്ടനം ഒന്നാംസ്ഥാനത്തും മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയിന്റുള്ള വെസ്റ്റ് ഹാം യുണൈറ്റഡ് രണ്ടാംസ്ഥാനത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നും, ചെൽസി നാലും, ലിവർപൂൾ അഞ്ചാം സ്ഥാനത്തും തുടരുന്നു.
Read Also:- ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഏഴാം സ്ഥാനത്താണ്. ലീഗിൽ മോശം ഫോമിൽ തുടരുന്ന ആഴ്സണൽ പട്ടികയിൽ അവസാന സ്ഥാനത്തും തുടരുന്നു. കളിച്ച മൂന്ന് മത്സരങ്ങളും ടീമിന് ജയം കണ്ടെത്താനായില്ല.
Post Your Comments