ലക്നൗ : പ്രധാനമന്ത്രിയുടെ നേത്യത്വത്തിൽ രാജ്യത്ത് വികസന രാഷ്‌ട്രീയം ജനകീയമായിരിക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ജാതി വ്യവസ്ഥയും കുടുംബപാരമ്പര്യവും ഉൾപ്പെട്ട രാഷ്‌ട്രീയം തുടച്ചു നീക്കാനും സാധിച്ചു. ഉത്തർപ്രദേശിൽ ജനങ്ങളുടെ പൂർണ പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ ബിജെപി അധികാരക്കിലേറുമെന്നാണ് പ്രവചനം. ഇത് കൂടാതെ ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലും ബിജെപി തുടർഭരണം ഉറപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2017 ൽ ബിജെപി വൻ വിജയമാണ് നേടിയത്. ബിജെപി പ്രവർത്തകരുടെ ആവേശം ഉത്തർപ്രദേശിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം
പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ അവധിക്കാലം ആഘോഷിക്കാൻ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന രാഷ്‌ട്രീയ നേതാക്കളാണ് നമുക്ക് ഉള്ളത്. ലോക്ഡൗൺ കാലത്ത് എല്ലാ പാർട്ടി പ്രവർത്തകരും വീടിനകത്ത് ഇരുന്നപ്പോൾ ബിജെപി പ്രവർത്തകർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. സ്വന്തം ജീവിതം പണയം വെച്ചാണ് അവർ ജനങ്ങളെ സേവിക്കാൻ മുന്നിട്ടിറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments