ബാംഗ്ലൂര്‍: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന കേന്ദ്രമന്ത്രി വിമുരളീധരന്റെ ആരോപണത്തിനെതിരെ അബ്ദുനാസര്‍ മഅ്ദനി. ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന് മുരളീധരന് വ്യക്തമാക്കണമെന്ന് മഅ്ദനി സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രിക്കും അല്‍പ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണ്… ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത്? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്പമെങ്കിലും നീതി കാട്ടലാകാമല്ലോ..’ എന്നാണ് മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചത്.
Post Your Comments