കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിൽ സ്ത്രീ സാന്നിധ്യമില്ലാത്തതിനെ എതിർത്ത് അഫ്ഗാൻ ജനത രംഗത്ത് വന്നിരുന്നു. വൻ പ്രതിഷേധമായിരുന്നു ഇതിനെതിരെ ഉയർന്നത്. സ്ത്രീകൾ അധികാരത്തിൽ വരേണ്ട ആവശ്യമില്ലെന്നും ആ സമയം പ്രസവിക്കാൻ നോക്കുകയാണ് വേണ്ടതെന്നും താലിബാൻ വാക്താവ് പറയുന്നു. അഫ്‌ഗാനിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനലായ ടോളോ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സെയ്ദ് സെക്രുള്ള ഹാഷിമിയാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്.
താലിബാന്‍ സര്‍ക്കാരില്‍ വനിതകളില്ലെന്ന് സൂചിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് സ്ത്രീകള്‍ക്ക് ഭരണം വഴങ്ങില്ലെന്നും അവര്‍ക്ക് പ്രസവിക്കാന്‍ മാത്രമാണ് അറിയുന്നതെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഒരു സ്ത്രീയെ സംബന്ധിച്ച് അവര്‍ക്ക് താങ്ങാന്‍ സാധിക്കാത്ത ഭാരമുള്ള വസ്തു കഴുത്തില്‍ അണിയുന്നതു പോലെയായിരിക്കും മന്ത്രിസ്ഥാനം എന്നത് എന്നാണു ഇയാൾ പറയുന്നത്.
‘സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ആ സമയം കൊണ്ട് പ്രസവിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. കഴിഞ്ഞ 20 വര്‍ഷമായി അഫ്‌ഗാനിസ്ഥാനില്‍ ഭരണം നടത്തിയിരുന്ന അമേരിക്കയുടെ പാവ ഗവണ്‍മെന്റ് സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വേശ്യാവൃത്തിക്കു തുല്ല്യമായിരുന്നു. ഇങ്ങനെ ജോലിക്ക് പോകുന്ന സ്ത്രീകളെ അഫ്‌ഗാന്‍ പൗരന്മാരായി പോലും കണക്കാക്കുന്നില്ല.യഥാര്‍ത്ഥ അഫ്‌ഗാന്‍ സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയുമാണ് ചെയ്യേണ്ടത്’, സെയ്ദ് സെക്രുള്ള ഹാഷിമി പറഞ്ഞു.
A Taliban spokesman on @TOLOnews: “A woman can’t be a minister, it is like you put something on her neck that she can’t carry. It is not necessary for a woman to be in the cabinet, they should give birth & women protesters can’t represent all women in AFG.”
Video with subtitles? pic.twitter.com/CFe4MokOk0— Natiq Malikzada (@natiqmalikzada) September 9, 2021
Post Your Comments