KeralaLatest NewsNews

കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം തുടരുമോ ? വ്യക്തത വരുത്തി മന്ത്രി കെ.എന്‍.ബാലഗോപാല്‍

കൊല്ലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തില്‍ ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം ഇനി തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ‘ കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കുന്നതിനും സാമ്പത്തികരംഗത്ത് ചലനമുണ്ടാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രദ്ധനല്‍കിയത്. ഇതിന്റെ ഭാഗമായാണ് വിവിധ സാമ്പത്തിക പാക്കേജുകളും പെന്‍ഷന്‍ വിതരണവും കിറ്റ് വിതരണവുമെല്ലാം നടപ്പാക്കിയത്. കോവിഡിന്റെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗമാണ് ഇപ്പോഴുള്ളത്’ – മന്ത്രി ചൂണ്ടിക്കാട്ടി.

Read Also : ‘സവർക്കറെയും നമ്മൾ പഠിക്കണം, പഠിച്ചുകൊണ്ട് വിമര്‍ശിക്കണം’: എസ്.എഫ്.ഐ

‘ സെമി ഹൈസ്പീഡ് റെയില്‍ പോലുള്ള പദ്ധതികള്‍ സമ്പദ്‌വ്യവസ്ഥ സജീവമാക്കാന്‍ ഉപകരിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് എന്ന ആശയം ആലോചിക്കാമെന്ന് പറഞ്ഞപ്പോഴേയ്ക്കും വലിയ വിഷയമാക്കേണ്ട കാര്യമില്ല. സ്റ്റാന്‍ഡുകളിലെ കെട്ടിടങ്ങളില്‍നിന്ന് മറ്റ് തരത്തിലുള്ള വരുമാനങ്ങള്‍ കണ്ടെത്തിയാലേ കെ.എസ്.ആര്‍.ടി.സിക്ക് നിലനില്‍പ്പുള്ളൂ. കായല്‍ തീരത്തുള്ള കൊല്ലം സ്റ്റാന്‍ഡില്‍ സ്റ്റാര്‍ ഹോട്ടല്‍ പോലുള്ള സൗകര്യങ്ങള്‍ നടപ്പാക്കാവുന്നതാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പില്‍ വന്ന വരുമാന നികുതി പ്രശ്‌നം നിയമമനുസരിച്ച് പരിഹരിക്കപ്പെടും’ – ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button