KottayamKeralaLatest NewsNewsCrime

ആൽബത്തിന്റെ ജോലികൾ ചെയ്തില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി: പരാതിയുമായി വീട്ടമ്മ

കോട്ടയം: ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ ഫോണിലേക്ക് വിളിച്ചിരുന്നതായും താൽപര്യമില്ലെന്ന് അറിയിച്ചതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Also Read: ദേശീയ തലത്തില്‍ 25ാം സ്ഥാനം നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്

ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ ഫോണിലേക്കാണ് ആദ്യം വിളിച്ചത്. ഇയാൾ പിന്നീട് അമ്മയെയും മകളെയും തുടർച്ചയായി വിളിച്ചിരുന്നു. തുടർന്ന്, ആൽബത്തിന്റെ ജോലിക്കു താൽപര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാർഡിൽ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറിൽ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി മേലുകാവ് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button