KeralaLatest NewsNewsIndia

ദേശീയ തലത്തില്‍ 25ാം സ്ഥാനം നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്

ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ റാങ്ക് പട്ടികയില്‍ 25-ാം സ്ഥാനമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജിന് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 19 കോളജുകളാണ് ആദ്യ നൂറിൽ ഉൾപ്പെട്ടത്. ഡല്‍ഹി മിറാന്റ കേളജാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.

Also Read: പാലക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം: രണ്ട് പേർ മരിച്ചു

ഓവറോള്‍, യൂണിവേഴ്‌സിറ്റി, എന്‍ജിനീയറങ്ങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, മെഡിക്കല്‍, ലോ, ആര്‍ക്കിടെക്ചര്‍, ഡെന്റല്‍, റിസര്‍ച്ച് തുടങ്ങി 11 വിഭാഗത്തിലാണ് റാങ്കിങ്ങ്. മികച്ച എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഐ ഐ എം. കോഴിക്കോട് നേടിയിരിക്കുന്നത്. ഈ പട്ടികയില്‍ ആദ്യസ്ഥാനം നേടിയിരിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മാണ്. മികച്ച ആര്‍ക്കിടെക്ക്ച്ചര്‍ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കോഴിക്കോട് എന്‍ ഐ ടി കരസ്ഥമാക്കി. ഐ ഐ ടി റൂര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗ് 2021-ല്‍ ‘ഓവറോള്‍’, ‘എഞ്ചിനീയറിംഗ്’ എന്നീ രണ്ട് വിഭാഗത്തിലും ഐ ഐ ടി മദ്രാസ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐ ഐ ടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എന്‍ ഐ. ആര്‍ എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍ ഐ ആര്‍ എഫ് 2015ലാണ് സ്ഥാപിതമായത്. യൂണിവേഴ്സിറ്റി കോളേജ് തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിര്‍ത്തിയത്. കേരളത്തിലെ കോളജുകളില്‍ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളജിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button