Latest NewsIndiaNews

തീർത്ഥാടന കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി സര്‍ക്കാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ തീര്‍ഥാടന കേന്ദ്രങ്ങളായ മഥുരയ്ക്കും വൃന്ദാവനും പത്ത് കിലോമീറ്റര്‍ പരിധിയില്‍ മദ്യത്തിനും ഇറച്ചി വില്‍പ്പനയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഗണേശ് ചതുർത്ഥിയുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മഥുര – വൃന്ദാവന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

22 വാർഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്. തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് സമീപം മദ്യവും മാംസവില്‍പ്പനയും നിരോധിക്കുമെന്ന് യോഗി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാംസവും മദ്യവും വിറ്റ് ഉപജീവനം നടത്തിയവര്‍ പാല്‍വില്‍പ്പനയിലേക്ക് ശ്രദ്ധതിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മധുരയിലും വൃന്ദാവനിലും മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button