തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യ സംബന്ധിച്ച് അസത്യം പറഞ്ഞാൽ തിരിച്ചടിയുണ്ടാകുമെന്ന് പേടിച്ചു തന്നെയാണ് വാരിയം കുന്നൻ സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതെന്നതിൽ സംശയമില്ലെന്ന് അലി അക്ബർ. മാപ്പിള കലാപത്തെ ആസ്‌പദമാക്കി നിർമ്മിക്കുന്ന തന്റെ സിനിമ പുഴ മുതൽ പുഴ വരെ കൊല്ലപ്പെട്ടവർക്കുള്ള ഹൃദയാഞ്‌ജലിയാണെന്ന് അലി അക്ബർ പറഞ്ഞു.
Also Read:സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; വിവാദ സിലബസ് പിൻവലിക്കില്ലെന്ന് വൈസ് ചാൻസലർ
തന്റെ സിനിമയുടെ അവസാനഘട്ട ഒരുക്കത്തിലാണ് അലി അക്ബർ. മാപ്പിള കലാപത്തെ ആസ്‌പദമാക്കി മറ്റു പ്രമുഖ സംവിധായകർ പ്രഖ്യാപിച്ച സിനിമകളിൽ നിന്ന് പിന്മാറിയപ്പോഴും അലി അക്ബർ തന്റെ സിനിമയുമായി മുന്നോട്ട് പോവുകയാണ്. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള കർഷക സമരത്തിൽ എത്ര ബ്രിട്ടീഷുകാർ കൊല്ലപ്പെട്ടുവെന്ന് ചോദിച്ചാൽ പൃഥ്വിരാജിന് മറുപടി ഉണ്ടാവില്ല, എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടെന്ന് ചോദിച്ചാൽ പൃഥ്വിരാജിന് തലകുനിച്ചു നിൽക്കേണ്ടി വരുമെന്നും അലി അക്ബർ പറഞ്ഞു.
സിനിമയിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി വേഷമിടുന്നത് തലൈവാസൽ വിജയ് ആണ്. ജോയ് മാത്യു, രാമ കൃഷ്ണൻ, ദിനേശ് പണിക്കർ, ഷോബി തിലകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്.
Post Your Comments