ലക്നൗ : യുപിയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വര്‍ഗീയ പരാമര്‍ശവുമായി അസദുദ്ദീന്‍ ഒവൈസി. ബറാബങ്കി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഒവൈസിയുടെ പരാമര്‍ശം. മസ്ജിദില്‍ നിന്നുള്ള ബാങ്കുവിളി ഒരു ഉദ്യോഗസ്ഥന് അസ്വസ്ഥതയുണ്ടാക്കിയെന്നും, അതിനാലാണ് പൊളിച്ചു കളഞ്ഞതെന്നുമായിരുന്നു ഒവൈസി പറഞ്ഞത്. വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിന് പുറമേ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഒവൈസി ആരോപണങ്ങള്‍ ഉന്നയിച്ചു.
ഭൂമി കയ്യേറി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മസ്ജിദ് യുപി സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്. എന്നാല്‍ യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് വര്‍ഗീയ പരാമര്‍ശം ഉയര്‍ത്തിയതിനു പിന്നിലെ ലക്ഷ്യം മുസ്ലീം വോട്ടുകളാണെന്നാണ് ഒവൈസിക്കെതിരെ ഉയരുന്ന വിമര്‍ശനം.
Post Your Comments