Latest NewsIndiaNews

പാക് വിജയം ആഘോഷിക്കുന്നവരെ ജയിലിലടക്കും, എന്തുകൊണ്ടാണ് കങ്കണയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താത്തത്?: ഉവൈസി

അലിഗഡ്: ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ പാക് വിജയം ആഘോഷിക്കുന്നവരെ ജയിലിലടക്കുമെന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞതെന്നും എന്നാൽ കങ്കണയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹമോ പ്രധാനമന്ത്രിയോ എന്തുകൊണ്ട് പറയുന്നില്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.

എന്തുകൊണ്ടാണ് കങ്കണയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്താത്തതെന്നും അത് മുസ്ലിമുകൾക്ക് മാത്രമുള്ളതാണോ എന്നും അലിഗഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ ഉവൈസി ചോദിച്ചു.

കെ റയിൽ ഭാവിയ്ക്ക് വേണ്ടി, സംസ്ഥാനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്: മുഖ്യമന്ത്രി പിണറായി വിജയൻ

‘രാജ്യത്തെ ഉന്നത സിവിലിയൻ പുരസ്‌കാരം ലഭിച്ച ഒരു വനിത പറയുന്നത് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നാണ്. ഇത് പറഞ്ഞത് ഒരു മുസ്ലിം ആയിരുന്നെങ്കിൽ എന്താവുമായിരുന്നു പ്രതികരണം? അവരുടെ പേരിൽ യുഎപിഎ ചുമത്തും. മുട്ടുകാലിൽ വെടിവെച്ചു വീഴ്ത്തി ജയിലിലടക്കും’. ഉവൈസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button