KozhikodeKeralaNattuvarthaLatest NewsNews

നിപ: കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു, വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം രാത്രി

ചാത്തമംഗലത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയിരുന്നു

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയ ലാബിലേക്കാണ് സാമ്പിള്‍ പരിശോധനയ്ക്കായി അയയ്ക്കുന്നത്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘവും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിള്‍ ശേഖരണം. വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ഇന്ന് രാത്രിയില്‍ ആരംഭിക്കും. ചാത്തമംഗലത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവിടെ വലകെട്ടി വവ്വാലുകളെ പിടികൂടാനാണ് ശ്രമം. പൂനെയില്‍ നിന്ന് വന്ന പ്രത്യേക സംഘമാണ് വവ്വാലുകളെ പിടികൂടുന്നത്. നേരത്തെ അവശനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button