KottayamNattuvarthaLatest NewsKeralaNews

‘ലോക്നാഥ് ബെഹ്റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണം’: പാലാ ബിഷപ്പിനെ അനുകൂലിച്ച് വര്‍ഗീസ് വള്ളിക്കാട്ട്

ക്രൈസ്തവ സഭയ്ക്ക് അകത്തുള്ള നിരവധി പേര്‍ ബിഷപ്പ് പറഞ്ഞതിനെ പിന്തുണയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ ലവ് ജിഹാദിന് പുറമെ നര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട്. ബിഷപ്പ് പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല. ബിഷപ്പ് പറഞ്ഞതിനെതിരെ രംഗത്തു വരുന്നവര്‍, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയ്ക്ക് അകത്തുള്ള നിരവധി പേര്‍ ബിഷപ്പ് പറഞ്ഞതിനെ പിന്തുണയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കിയോ വശീകരിച്ചോ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ എത്തിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ആരോപിച്ചിരുന്നു. കൂടാതെ കത്തോലിക്ക യുവാക്കളിലും പെണ്‍കുട്ടികള്‍ക്കിടയിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാനും ശ്രമം നടക്കുന്നുണ്ട്. മറ്റു മതങ്ങളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. എങ്ങനെ പെണ്‍കുട്ടികളെ വശത്താക്കാന്‍ കഴിയുമെന്ന് പരിശീലനം കിട്ടിയവരാണ് ജിഹാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ഇപ്പോള്‍. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററുകളാകുന്നു എന്ന് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത് അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button