PalakkadNattuvarthaLatest NewsKeralaNews

പാലക്കാട് നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം: രണ്ട് പേർ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപ്പിടിച്ച് രണ്ട് മരണം. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു.

Also Read: 9/11 ആക്രമണത്തിന്റെ 20 ആം വാർഷിക ദിനത്തിൽ താലിബാന്റെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നു ?

മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.

കൂടുതല്‍ മരണങ്ങളില്ല എന്നാണ് വിവരം. തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. പെരുന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് നിന്നുമെത്തിയ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button