CricketLatest NewsNewsSports

കോവിഡ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു

മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിന് കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യം കണക്കിലെടുത്താണ് മത്സര ഉപേക്ഷിച്ചത്.

ടെസ്റ്റിനു മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. എന്നിരുന്നാലും ഇന്ത്യൻ താരങ്ങളിൽ പലരും മത്സരത്തിനിറങ്ങാൻ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ മത്സരം ഉപേക്ഷിക്കാൻ ധാരണയിലെത്തുകയായിരുന്നു.

Read Also:- ടി20 ലോകകപ്പിൽ ഇന്ത്യ ഉൾപ്പെടെ ഏത് ടീമിനെയും തോൽപ്പിക്കാൻ പാകിസ്ഥാന് കഴിയും: വഹാബ് റിയാസ്

നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ രണ്ട് പരിശീലകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലിൽ നടക്കുന്നതിനിടെയാണ് പരിശീലകൻ രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button