തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍കോട്ടിക് ജിഹാദ്’ പരാമർശത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍കോട്ടിക്കിന്‍റെ പ്രശ്നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ലെന്നും സമൂഹത്തെ ബാധിക്കുന്നതാണെന്നും അദ്ദേഹത്തെ പറഞ്ഞു. നാര്‍കോട്ടിക് ജിഹാദ് എന്ന പദം നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണെന്നും നാര്‍കോട്ടിക്കിന് മതത്തിന്‍റെ നിറം നല്‍കരുതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
‘ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. നാര്‍കോട്ടിക്കിന്‍റെ പ്രശ്നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്. ആ നിലക്ക് നാമെല്ലാവരും നമ്മള്‍ ഉത്കണ്ഠാകുലരാണ്. കഴിയുന്ന നിലയില്‍ അതിനെ നേരിടുന്നുണ്ട്. അതിനെതിരെ നിയമനടപടികള്‍ ശക്തിപ്പെടുത്തുന്നുണ്ട്. നാര്‍കോട്ടിക്കിന് മതത്തിന്‍റെ നിറം നല്‍കരുത്. അതിനുള്ളത് സാമൂഹ്യവിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇങ്ങനെ പറയാനുണ്ടായ സാഹചര്യം വ്യക്തമല്ല’. മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments