Latest NewsKeralaNews

ഭര്‍ത്താവിനെതിരെ നവവധു ആരോപിച്ചത് ബലാത്സംഗം, എട്ട് ദിവസം കൊണ്ട് എന്ത് നടക്കാനാണെന്ന പൊലീസിന്റെ ചോദ്യം വിവാദത്തില്‍

കോഴിക്കോട് : വിവാഹം കഴിഞ്ഞ് എട്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി 19 കാരിയായ നവവധു. പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വിവാഹപൂര്‍വ ബലാത്സംഗം, സ്ത്രീധനപീഡനം തുടങ്ങിയവയാണ് ഭര്‍ത്താവിനെതിരെ നവവധു നല്‍കിയ പരാതിയിലുള്ളത്. എന്നാല്‍ എട്ട് ദിവസംകൊണ്ട് ഇതൊക്കെ എങ്ങിനെ നടക്കുമെന്ന് ബാലുശ്ശേരി പൊലീസിന്റെ ചോദ്യമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ‘നിങ്ങള്‍ പറയുന്നതൊന്നും വിശ്വസനീയമല്ല. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വെച്ച് കേസെടുക്കാന്‍ പറ്റില്ല. എട്ടുദിവസംകൊണ്ട് എന്തുപീഡനം നടക്കാനാണ്’-ഇതായിരുന്നു ബാലുശ്ശേരി പൊലീസിന്റെ ചോദ്യം.

Read Also : പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ നല്‍കിയ പരാതിയില്‍ കേസ് എടുത്തു

പ്രതിയായ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് തന്റെ പിതാവിനെ പരസ്യമായി അപമാനിച്ച സിഐ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായി പെരുമ്പള്ളി സ്വദേശിനിയായ യുവതി പറയുന്നു. രണ്ടുമാസം പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവര്‍ക്ക് താമരശ്ശേരി ഡിവൈ.എസ്പി മുഖാന്തരം പരാതി നല്‍കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button