ThiruvananthapuramLatest NewsKeralaNews

ആര്‍ടിപിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കും: ആന്റിജന്‍ ടെസ്റ്റ് അടിയന്തര ചികിത്സയ്ക്ക് മാത്രം

തിരുവനന്തപുരം: ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആശുപത്രികളിലെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി ആന്റിജന്‍ ടെസ്റ്റ് ചുരുക്കാനും ആര്‍ടിപിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റൈന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിതമായി ക്വാറന്റൈനിലേക്കയക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. നിലവില്‍ അത്തരത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്തും.

Also Read: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി

സംസ്ഥാന വ്യാപകമായി ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാകും പുതിയ മാറ്റം. ഡബ്ലിയു ഐ പി ആര്‍ നിരക്ക് 8ന് മുകളിലുള്ള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഏഴ് ശതമാനത്തിനു മുകളില്‍ ഡബ്ലിയു ഐ പി ആര്‍ ഉള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് 8 ശതമാനത്തിനു മുകളില്‍ ആക്കിയത്. രോഗികളുള്ള വീടുകളില്‍നിന്നുള്ളവര്‍ ക്വാറന്റയിന്‍ ലംഘിക്കുന്നത് കര്‍ശനമായി തടയും.

മറ്റു സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആ വിഭാഗക്കാരുടെ വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കോവിഡ് പോസിറ്റീവായി ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതോടൊപ്പം പൊലീസ് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button