KeralaLatest NewsNews

രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ അതിക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല: കെകെ ശൈലജ

സംസ്ഥാന നേതാക്കളുടേത് അടക്കം നിരവധി പ്രവര്‍ത്തകരുടെ വീടിന് നേരെയും അക്രമണമുണ്ടായി. സിപിഐഎം നേതാവ് പാര്‍ത്ഥ പ്രതീം മജുംദാറിന്റെ വീടാണ് അക്രമികള്‍ തകര്‍ത്തത്.

തിരുവനന്തപുരം: ത്രിപുരയില്‍ സിപിഐഎം ഓഫീസുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കെകെ ശൈലജ എംഎല്‍എ. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇത്തരത്തില്‍ വ്യാപക അതിക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ലെന്ന് എംഎല്‍എ ഓര്‍മ്മിപ്പിച്ചു. ആക്രമണത്തിനിരയായ കെട്ടിടത്തിന്റേയും അഗ്നിക്കിരയായ വാഹനങ്ങളുടേയും ചിത്രം പങ്കുവെച്ചുവെച്ചുകൊണ്ടായിരുന്നു ശൈലജയുടെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ത്രിപുരയില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ നിരവധി ഓഫീസുകള്‍ക്കുനേരെ ബിജെപി നടത്തിയ വ്യാപകമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യ സംവിധാനത്തിലും ഭരണക്രമത്തിലും ഭൂഷണമല്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവുന്നുവെന്നത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരേണ്ട ഒന്നാണ്. ജയ് ശ്രീ റാം വിളികളോടെ എത്തിയ സംഘമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉള്‍പ്പെടെ ആക്രമണം അഴിച്ചുവിട്ടത്.

Read Also: സാമ്പത്തിക പ്രതിസന്ധി : ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി

മുൻ മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാറിനെതിരെയും തുടർച്ചയായ ആക്രമണമാണ് സംഘ പരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നുവരേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button