തൃശ്ശൂർ : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ഉടമ കൂടിആത്മഹത്യ ചെയ്തു. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്ന് ബന്ധുക്കൾ പറഞ്ഞു.
ലൈറ്റ് ആൻറ് സൗണ്ട് മേഖലയിൽ ആത്മഹത്യ ചെയ്യുന്ന ഒൻപതാമത്തെ വ്യക്തിയാണ് സജീവനെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ലൈറ്റ് ആൻറ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർക്കാർ അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Post Your Comments