ന്യൂഡൽഹി : സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ബലാത്സംഗം നടന്നിട്ടില്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. കൂട്ടബലാത്സംഗത്തിന് ഇരയായെന്ന കുടുംബത്തിന്റെ വാക്കുകള്‍ തള്ളുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Read Also : കോവിഡ് : ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് അന്വേഷണം ഉചിതമല്ലെന്ന റാബിയയുടെ ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ എന്നയാള്‍ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു പറയുകയായിരുന്നു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദില്‍ ഉപേക്ഷിച്ചുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.
27ാം തീയതി ഫരീദാബാദിലെ സൂരജ് ഖുണ്ഡില്‍ നിന്നാണ് 21 കാരിയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയും താനും രഹസ്യമായി രജിസ്റ്റർവിവാഹം ചെയ്തവരാണെന്നും സംശയത്തിന്റെ പേരിലാണ് ഭാര്യയെ താന്‍ കഴുത്തറുത്തു കൊന്നതെന്നും നിസാമുദ്ദീന്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്റെ അറസ്റ്റു രേഖപ്പെടുത്തി.
അതേസമയം മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛന്റെ ആരോപണം.
Post Your Comments