Latest NewsNewsIndia

ബി.ജെ.പി എം.പിയുടെ വീടിന്​ നേരെ ബോംബേറുണ്ടായെന്ന്​ ഗവര്‍ണര്‍

ചൊവ്വാഴ്ച രാത്രിയാണ്​ ബി.ജെ.പി എം.പിയുടെ വീടിന്​ മുന്നില്‍ പെട്രോള്‍ ബോംബെറിഞ്ഞ സംഭവമുണ്ടായത്​.

കൊല്‍ക്കത്ത: പശ്​ചിമബംഗാളിലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്‍റെ വീടിന്​ നേരെ ബോംബേറുണ്ടായെന്ന്​ ഗവര്‍ണര്‍ ജഗ്​ദീപ്​ ധാന്‍കര്‍. ആശങ്കപ്പെടുത്തുന്ന സംഭവമാണ്​ ഉണ്ടായതെന്നും ഗവര്‍ണര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

‘ബംഗാളിലെ പൊതുക്രമത്തെ തകര്‍ക്കുന്ന അക്രമത്തിന്​ അന്ത്യമാവുന്ന ലക്ഷണമില്ല. ബംഗാള്‍ എം.പി അര്‍ജുന്‍ സിങിന്‍റെ വീടിന്​ പുറത്തുണ്ടായ ബോംബേറ്​ ക്രമസമാധാനത്തെ കുറിച്ച്‌​ ആശങ്കയുണ്ടാക്കുന്നതാണ്​​. ബംഗാള്‍ പൊലീസില്‍ നിന്നും ശക്​തമായ നടപടി പ്രതീക്ഷിക്കുന്നു’- ഗവര്‍ണര്‍ വ്യക്തമാക്കി.

Read Also: കോവിഡ് വാക്സിനേഷൻ രംഗത്തും ക്രിക്കറ്റ് പിച്ചിലും മഹത്തായ ദിനം: ഇന്ത്യയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ചൊവ്വാഴ്ച രാത്രിയാണ്​ ബി.ജെ.പി എം.പിയുടെ വീടിന്​ മുന്നില്‍ പെട്രോള്‍ ബോംബെറിഞ്ഞ സംഭവമുണ്ടായത്​. സംഭവം നടക്കുമ്പോള്‍ എം.പി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍, കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button