കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബോംബ് നിര്‍മ്മാണശാലയായി മാറിയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. ക്രമസമാധാന തകര്‍ച്ചയുടെ ഉത്തരവാദത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അല്‍ ഖൊയ്ദ ഭീകരരെ ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രസ്താവന.
പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലാണ് ഗവര്‍ണര്‍. ഏറ്റവും ഒടുവില്‍ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുമായി ഗവര്‍ണര്‍ രംഗത്ത് വന്നിരിക്കുകയാണ്. പോലീസ് പ്രതിപക്ഷത്തെ വേട്ടയാടാനും രാഷ്ട്രീയ പ്രചാരണം നടത്തുന്നതിന്റെ തിരക്കിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
സംസ്ഥാന ഡി.ജി.പി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.
যা কিছুই ঘটুক না কেন;
In service of WBNIA busts Al-Qaeda module in Murshidabad, WB.
DGP on this alarming affairs @MamataOfficial to me
“West Bengal police firmly adheres to the path laid down by law. There is no discrimination for or against anyone in an extra legal sense” pic.twitter.com/7DCqPyCaz9— Governor West Bengal Jagdeep Dhankhar (@jdhankhar1) September 19, 2020
Post Your Comments