Latest NewsNewsInternational

താലിബാന്റെ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന സ്ത്രീ: വൈറൽ ചിത്രം

പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച്ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം.

കാബൂൾ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. സർക്കാർ രൂപീകരണം സമ്പന്ധിച്ച് താലിബാന്റെ പ്രഖ്യാപനമുണ്ടായെങ്കിലും കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച്ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. താലിബാന്റെ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചു വിരിച്ച് നിൽക്കുന്ന സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. റോയ്റ്റേഴ്സാണ് ചിത്രം പുറത്ത് വിട്ടത്.

Read Also: പാരാലിംപിക്‌സിലെ ഇന്ത്യന്‍ മുന്നേറ്റം ഭിന്നശേഷി സമൂഹത്തിന് പുത്തന്‍ ഊർജം: ആര്‍ ബിന്ദു

ഊഹാപോഹങ്ങൾക്ക് വിരാമമിട്ടാണ് ഇന്നലെ താലിബാൽ അഫ്ഗാനിസ്ഥാനിൽ സർക്കാർ പ്രഖ്യാപനം നടത്തിയത്. മുഹമ്മദ് ഹസൻ മഅഖുന്ദിന്റെ നേതൃത്വത്തിലാണ് ഇടക്കാല സർക്കാർ പ്രവർത്തിക്കുക. താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും. താലിബാൻ നേതാക്കൾ മാത്രമാണ് മന്ത്രിസഭയിലുള്ളത്. തീവ്ര നിലപാടുകാർക്ക് മുൻതൂക്കമുള്ള സർക്കാരിൽ ചിലർ അമേരിക്കയുടെ ഭീകരപ്പട്ടികയിൽ ഉള്ളവരാണ്. സ്ത്രീകളോ മത ന്യൂനപക്ഷങ്ങളോ ഇല്ല. സ്ത്രീകൾക്ക് മന്ത്രിസഭയിൽ വകുപ്പും ഇല്ല. ഹിന്ദു, സിഖ് വിഭാഗങ്ങൾക്ക് വകുപ്പോ സ്ഥാനമോ നൽകിയിട്ടില്ല. എന്നാൽ സർക്കാർ രൂപീകരണം പൂർത്തിയായിട്ടില്ലെന്നാണ് താലിബാൻ വക്താവ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button