Latest NewsNewsIndia

താലിബാനുമായുള്ള കൂടിക്കാഴ്ചക്ക് തുടക്കമിട്ട് ഇന്ത്യ

ഇന്ത്യ മാനുഷിക സഹായമായി 20,000 ടൺ ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്സിനും തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള വസ്ത്രങ്ങളളും അഫ്ഗാനിലേക്ക് അയച്ചിരുന്നു.

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്താൻ ഉന്നതഉദ്യോഗസ്ഥർ കാബൂളിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം യു.എസ് സൈന്യം അഫ്ഗാനിൽ നിന്ന് പൂർണമായി പിൻമാറിയതിനു​ ശേഷം ആദ്യമായാണ് ഇന്ത്യൻ സംഘം അഫ്ഗാൻ സന്ദർശനത്തിനൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

‘ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥസംഘം മുതിർന്ന താലിബാൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യ മാനുഷിക സഹായമായി 20,000 ടൺ ഗോതമ്പും 13 ടൺ മരുന്നുകളും 500,000 ഡോസ് കോവിഡ് വാക്സിനും തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള വസ്ത്രങ്ങളളും അഫ്ഗാനിലേക്ക് അയച്ചിരുന്നു. മരുന്നുകളും ഭക്ഷ്യധാന്യങ്ങളുമടക്കമുള്ള കൂടുതൽ സഹയങ്ങൾ നൽകുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button