COVID 19ThiruvananthapuramLatest NewsKeralaNattuvarthaNewsIndiaEuropeUK

കോവിഡിനൊപ്പം നിപ്പയും: ഒക്ടോബർ അവസാനം വരെ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശവുമായി കർണാടക

നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്കു വരരുതെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു

ബെംഗളൂരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനൊപ്പം നിപ്പയും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി കർണാടക സർക്കാർ. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോള്‍ തിരിച്ചുവിളിക്കരുതെന്ന് അധികൃതർ ഐടി കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങൾക്കും നിര്‍ദേശം നല്‍കി. നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്കു വരരുതെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു.

ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് നേരത്തെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

നിപ, കോഴിക്കോട് നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത : മന്ത്രി വീണാ ജോര്‍ജ്

അതേസമയം കേരളത്തില്‍ ചൊവ്വാഴ്ച 25,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 21,820 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button